< Back
Kerala
പ്രതികൾ കമ്മ്യൂണിസ്റ്റുകാർ, പാർട്ടി പിന്തുണയുണ്ട്: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ സന്ദർശിച്ച് സി എൻ മോഹനൻ
Kerala

"പ്രതികൾ കമ്മ്യൂണിസ്റ്റുകാർ, പാർട്ടി പിന്തുണയുണ്ട്': പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ സന്ദർശിച്ച് സി എൻ മോഹനൻ

Web Desk
|
3 Jan 2025 3:24 PM IST

സിബിഐ കോടതിയിലെത്തിയായിരുന്നു സന്ദർശനം

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ സന്ദർശിച്ച് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ. സിബിഐ കോടതിയിലെത്തിയായിരുന്നു സന്ദർശനം. ശിക്ഷിക്കപ്പെട്ടവർ കമ്മ്യൂണിസ്റ്റുകാരാണെന്നും, അതുകൊണ്ടാണ് കാണാൻ വന്നതെന്നും സി.എൻ മോഹനൻ മാധ്യമങ്ങളോട് പറഞ്ഞു.

"അവർ കമ്മ്യൂണിസ്റ്റുകാരാണ്. അവരെ സന്ദർശിക്കുന്നതിൽ അസ്വാഭാവികതയില്ല. കാര്യങ്ങൾ കോടതി തീരുമാനിക്കട്ടെ. ശിക്ഷാവിധിക്കെതിരെ അപ്പീൽ നൽകണമോയെന്നത് അവിടുത്തെ പാർട്ടി തീരുമാനിക്കും. പ്രതികൾക്ക് തീർച്ചയായും പാർട്ടി പിന്തുണയുണ്ട്. അതിൽ സംശയമില്ല, പാർട്ടി നേതാക്കന്മാരല്ലേ അവർ," സി.എൻ മോഹനൻ പറഞ്ഞു.

കേസിൽ പ്രമുഖ സിപിഎം നേതാക്കൾ ഉൾപ്പടെയുള്ള പ്രതികളാണ് ഇന്ന് ശിക്ഷിക്കപ്പെട്ടത്. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്കും 10,15 പ്രതികൾക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചത്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലെ സ്പെഷ്യല്‍ ജഡ്ജി എൻ. ശേഷാദ്രിനാഥനാണ് ശിക്ഷ വിധിച്ചത്. പ്രതികൾ ദയ അർഹിക്കുന്നില്ലെന്നും വധശിക്ഷ നൽകണമെന്നുമായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നത്.

Similar Posts