< Back
Kerala
രാജ്യത്ത് സി.എന്‍.ജി വിലയും വര്‍ധിപ്പിച്ചു;  കിലോക്ക് കൂടിയത് എട്ട് രൂപ
Kerala

രാജ്യത്ത് സി.എന്‍.ജി വിലയും വര്‍ധിപ്പിച്ചു; കിലോക്ക് കൂടിയത് എട്ട് രൂപ

Web Desk
|
1 April 2022 8:08 AM IST

രണ്ടാഴ്ചക്കിടെ ഇന്ധന വിലയില്‍ പതിനൊന്ന് തവണയാണ് വില വര്‍ധനവുണ്ടായത്

രാജ്യത്ത് ഇന്ധന വില തുടര്‍ചയായി വര്‍ധിക്കുകയാണ്. അതിനിടയിലാണ് രാജ്യത്ത് സി.എന്‍.ജി വിലയും വര്‍ധിപ്പിച്ചത്. ഒരു കിലോക്ക് എട്ട് രൂപയാണ് കൂട്ടിയത്. കൊച്ചിയില്‍ 72 രൂപയുണ്ടായിരുന്ന സി.എന്‍ജി.ക്ക് ഇനി 80 രൂപ നല്‍കേണ്ടിവരും. മറ്റ് ജില്ലകളില്‍ 83 രൂപവരെ വില ഉയരനാണ് സാധ്യത.

രണ്ടാഴ്ചക്കിടെ ഇന്ധന വിലയില്‍ പതിനൊന്ന് തവണയാണ് വില വര്‍ധനവുണ്ടായത്. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വർധിപ്പിച്ചത്. ഒരാഴ്ച കൊണ്ട് പെട്രോളിന് ആറ് രൂപ 97 പൈസയാണ് കൂടിയത്. ഡീസലിന് കൂട്ടിയത് ആറ് രൂപ 70 പൈസയുമാണ്.

സംസ്ഥാനത്ത് ഡീസൽ ലിറ്ററിന് വീണ്ടും 100 കടന്നു. തിരുവനന്തപുരത്ത് ഡീസലിന് 100 രൂപ 8 പൈസയാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 111 രൂപ 45 പൈസയും ഡീസലിന് 98 രൂപ 45 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോളിന് 111 രൂപ 31 പൈസയും ഡീസലിന് 98 രൂപ 32 പൈസയുമാണ്.

Related Tags :
Similar Posts