< Back
Kerala

Kerala
എറണാകുളം വരാപ്പുഴയില്‍ സിഎൻജി ടാങ്കർ മറിഞ്ഞു
|17 July 2021 12:32 AM IST
ടാങ്കറിൽ നിന്നും വാതക ചോർച്ചയുണ്ടായി, ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി ചോർച്ച പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്
എറണാകുളം വരാപ്പുഴയിൽ സിഎൻജി ടാങ്കർ ലോറി മറിഞ്ഞു. ടാങ്കറിൽ നിന്നും വാതക ചോർച്ചയുണ്ടായി. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി ചോർച്ച പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. കൊടുങ്ങല്ലൂര്‍ ഭാഗത്തേക്ക് പോകുന്ന ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. കൊടുങ്ങല്ലൂര്‍ ഭാഗത്തുനിന്നും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം.