< Back
Kerala
എറണാകുളം തടിക്കക്കടവ് അങ്കണവാടിയിലെ ഷെൽഫിൽ മൂർഖൻ പാമ്പ്
Kerala

എറണാകുളം തടിക്കക്കടവ് അങ്കണവാടിയിലെ ഷെൽഫിൽ മൂർഖൻ പാമ്പ്

Web Desk
|
4 Aug 2025 5:10 PM IST

വനംവകുപ്പെത്തി പാമ്പിനെ പിടികൂടി

എറണാകുളം: എറണാകുളം തടിക്കക്കടവ് അങ്കണവാടിയിലെ ഷെൽഫിൽ മൂർഖൻ പാമ്പ്. രാവിലെ 11 മണിയോടെ കുട്ടികളുടെ കളിപ്പാട്ടങ്ങൾ മാറ്റുന്നതിനിടെയാണ് പാമ്പിനെ കണ്ടത്. അങ്കണവാടിയിൽ കുട്ടികൾ ഉണ്ടായിരുന്ന സമയത്താണെങ്കിലും വനംവകുപ്പ് എത്തി പാമ്പിനെ പിടികൂടിയതോടെ അപകടമൊഴിവായി.

കുട്ടികള്‍ക്കായി കളിപ്പാട്ടങ്ങള്‍ എടുക്കുന്നതിനിടെയായിരുന്നു ടീച്ചര്‍ പാമ്പ് പത്തിവിടര്‍ത്തി നില്‍ക്കുന്നത് കണ്ടത്. ഏകദേശം പത്തോളം വിദ്യാര്‍ഥികളായിരുന്നു സംഭവസ്ഥലത്തുണ്ടായിരുന്നത്. അങ്കണവാടി ജീവനക്കാരും നാട്ടുകാരും ചേർന്ന് കുട്ടികളെ സ്ഥലത്തുനിന്ന് മാറ്റുകയായിരുന്നു.

Similar Posts