< Back
Kerala
കാഞ്ഞിരപ്പള്ളി ഗവ. ആശുപത്രിയിലെ കാന്‍റീന്‍ ഭക്ഷണത്തിൽ പാറ്റ
Kerala

കാഞ്ഞിരപ്പള്ളി ഗവ. ആശുപത്രിയിലെ കാന്‍റീന്‍ ഭക്ഷണത്തിൽ പാറ്റ

Web Desk
|
25 Sept 2024 3:04 PM IST

രണ്ട് മാസം മുമ്പ് ഇതേ കാന്‍റീനിലെ ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തിയിരുന്നു

കോട്ടയം: കോട്ടയത്ത് ആശുപത്രി കാന്റീൻ ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തി. കാഞ്ഞിരപ്പള്ളി ഗവ. ആശുപത്രി കാന്റീനിൽ നിന്ന് വാങ്ങിയ കടലക്കറിയിലാണ് പാറ്റയെ കണ്ടത്. ഭക്ഷണം വാങ്ങിയ ആൾ ആശുപത്രി അധികൃതർക്ക് പരാതി നൽകി. ഇന്നലെ ഇതേ കാന്റീനിലെ ഭക്ഷണത്തിൽ വണ്ടിനെ കിട്ടിയതായും ആശുപത്രി അന്തേവാസികൾ പറഞ്ഞു.

രണ്ട് മാസം മുമ്പ് ബിരിയാണിയിൽ പുഴുവിനെ കണ്ടതിനെ തുടർന്ന് ഈ കാന്റീൻ പൂട്ടിയിരുന്നു. മാസങ്ങൾക്ക് ശേഷം തുറന്ന് പ്രവർത്തിച്ചപ്പോഴാണ് വീണ്ടും ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരം വിളമ്പിയത്.

Similar Posts