< Back
Kerala
വെളിച്ചെണ്ണ വിലയിൽ കുറവ് വരുത്തും: വ്യാപാരികൾ സമ്മതിച്ചെന്ന് ഭക്ഷ്യമന്ത്രി
Kerala

വെളിച്ചെണ്ണ വിലയിൽ കുറവ് വരുത്തും: വ്യാപാരികൾ സമ്മതിച്ചെന്ന് ഭക്ഷ്യമന്ത്രി

Web Desk
|
28 July 2025 5:24 PM IST

'കേരളത്തിൽ വെളിച്ചെണ്ണ ഉൽപാദനം വർധിപ്പിക്കും'

തിരുവനന്തപുരം: വെളിച്ചെണ്ണ വിലയിൽ കുറവ് വരുത്തുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. ചർച്ചയിൽ വ്യാപാരികൾ സമ്മതിച്ചെന്ന് ജി.ആർ അനിൽ പറഞ്ഞു.

അധിക ലാഭത്തിൽ കുറവ് വരുത്തി വില കുറയ്ക്കാമെന്നു സമ്മതിച്ചു. കേരളത്തിൽ വെളിച്ചെണ്ണ ഉൽപാദനം വർധിപ്പിക്കും. കേരഫെഡ് അടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങളുമായും ചർച്ച നടത്തുമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.

മായം ചേർത്ത എണ്ണ വിപണിയിലെത്തുന്നതിൽ പരിശോധനകൾ ശക്തമാക്കുമെന്നും ഇവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ജി.ആർ അനിൽ കൂട്ടിച്ചേർത്തു. കൊച്ചിയിൽ വ്യാപാരികളുമായി നടന്ന ‌യോ​ഗത്തിൽ മന്ത്രിമാരായ ജി.ആർ അനിൽ പി.രാജീവ് എന്നിവർ പങ്കെടുത്തു.

Similar Posts