< Back
Kerala
mundakkai landslide
Kerala

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: നഷ്ടപ്പെട്ട വാഹനങ്ങളുടെ വിവരം ശേഖരിക്കുന്നു

Web Desk
|
17 Aug 2024 6:10 PM IST

വിവരങ്ങള്‍ കല്‍പ്പറ്റ റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസിൽ അറിയിക്കണം

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ നഷ്ടപ്പെട്ട വാഹനങ്ങളുടെ വിവരം മോട്ടോര്‍ വാഹന വകുപ്പ് ശേഖരിക്കുന്നു. പൂർണമായി നഷ്ടപ്പെട്ട വാഹനങ്ങള്‍, ഉപയോഗ യോഗ്യമല്ലാത്ത വാഹനങ്ങള്‍ എന്നിവയുടെ വിവരങ്ങളാണ് ശേഖരിക്കുക.

വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍, ഉടമസ്ഥന്റെ പേര്, മറ്റു വിവരങ്ങള്‍ അറിയുന്നവര്‍ കല്‍പ്പറ്റ റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസില്‍ നേരിട്ടോ തപാല്‍, ഫോണ്‍, ഇ-മെയില്‍ മുഖേനയോ അറിയിക്കണമെന്ന് ആര്‍.ടി.ഒ അറിയിച്ചു. ഫോണ്‍: 9188961929, 04936- 202607. ഇ-മെയില്‍: kl12.mvd@kerala.gov.in

Related Tags :
Similar Posts