< Back
Kerala

Kerala
കടമ്പനാട് വില്ലേജ് ഓഫിസറുടെ മരണം; കലക്ടർ ആർ.ഡി.ഒയോട് റിപ്പോർട്ട് തേടി
|17 March 2024 7:48 AM IST
മണ്ണെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളുടെ ഭീഷണി ഉണ്ടായിരുന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു
പത്തനംതിട്ട: അടൂർ കടമ്പനാട് വില്ലേജ് ഓഫിസർ മനോജിന്റെ മരണത്തിൽ കലക്ടർ ആർഡിഒയോട് റിപ്പോർട്ട് തേടി. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് 12 വില്ലേജ് ഓഫിസർമാർ ഇന്നലെ കലക്ടർക്ക് പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് കലക്ടറുടെ നടപടി. ആർഡിഒ നൽകുന്ന റിപ്പോർട്ട് ലാൻഡ് റവന്യൂ കമ്മീഷണർക്ക് കൈമാറും. പരാതി സമഗ്ര അന്വേഷണത്തിനായി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി.
മണ്ണെടുപ്പ് അടക്കമുള്ള കാര്യങ്ങളിൽ ബാഹ്യ ഇടപെടൽ തടയണമെന്നും വില്ലേജ് ഓഫീസർമാരുടെ പരാതിയിലുണ്ട്. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളുടെ ഭീഷണി ഉണ്ടായിരുന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു.