< Back
Kerala
ഇരിങ്ങാലക്കുടയിൽ കോളജ് വിദ്യാർഥിക്ക് കുത്തേറ്റു; പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍
Kerala

ഇരിങ്ങാലക്കുടയിൽ കോളജ് വിദ്യാർഥിക്ക് കുത്തേറ്റു; പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍

Web Desk
|
16 March 2022 11:15 AM IST

വിദ്യാർഥിനിയെ ശല്ല്യം ചെയ്യാനെത്തിയ യുവാക്കളെ ചോദ്യം ചെയ്തതിനിടെയാണ് കുത്തേറ്റത്

ഇരിങ്ങാലക്കുടയിൽ കോളജ് വിദ്യാർഥിക്ക് കുത്തേറ്റു. ഇരിങ്ങാലക്കുട ജ്യോതിസ് കോളേജ് വിദ്യാർത്ഥിയായ ചേലൂർ സ്വദേശി ടെൽസൺനാണ് കുത്തേറ്റത്.

വിദ്യാർഥിനിയെ ശല്ല്യം ചെയ്യാനെത്തിയ യുവാക്കളെ ചോദ്യം ചെയ്തതിനിടെയാണ് ടെൽസണ് കുത്തേറ്റത്. രാവിലെ പത്തുമണിയോടെയാണ് സംഭവം. നാലു തവണ യുവാക്കൾ ടെൽസണെ കുത്തി.

ബൈക്കിലെത്തിയ യുവാക്കൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയും നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിക്കുകയുമായിരുന്നു. സംഭവത്തിൽ കാറളം സ്വദേശിയായ സാഹിർ , ആലുവ സ്വദേശി രാഹുൽ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Similar Posts