< Back
Kerala
Kerala
സംസ്ഥാനത്തെ കോളജുകൾ ഇന്ന് തുറക്കും
|25 Oct 2021 6:36 AM IST
ഒന്ന്, രണ്ട് വർഷ ബിരുദ ക്ലാസുകൾ, ഒന്നാം വർഷ ബിരുദാനന്തര ക്ലാസുകൾ എന്നിവ ഇന്നാരംഭിക്കും. അവസാന വർഷ ക്ലാസുകൾ നേരത്തേ തുടങ്ങിയിരുന്നു
സംസ്ഥാനത്തെ കോളജുകളിൽ ഇന്ന് മുതൽ പൂർണതോതിൽ അധ്യയനം തുടങ്ങും. ഒന്ന്, രണ്ട് വർഷ ബിരുദ ക്ലാസുകൾ, ഒന്നാം വർഷ ബിരുദാനന്തര ക്ലാസുകൾ എന്നിവ ഇന്നാരംഭിക്കും. അവസാന വർഷ ക്ലാസുകൾ നേരത്തേ തുടങ്ങിയിരുന്നു.
ഈ മാസം പതിനെട്ടിന് എല്ലാ ക്ലാസുകളും തുടങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും, കനത്ത മഴയെത്തുടർന്ന് മാറ്റി വെക്കുകയായിരുന്നു. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ക്ലാസുകള്‍.