< Back
Kerala

Kerala
ബലി പെരുന്നാൾ പ്രമാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
|5 Jun 2025 8:21 PM IST
വെള്ളിയാഴ്ചയിലെ അവധി റദ്ദാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു
തിരുവനന്തപുരം: ബലി പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്തെ സ്‌കൂളുകൾക്കും കോളജുകൾക്കും നാളെ അവധി. കേന്ദ്രീയ വിദ്യാലയങ്ങളും പ്രൊഫഷണൽ കോളജും ഉൾപ്പടെയാണ് അവധി പ്രഖ്യാപിച്ചത്.
വെള്ളിയാഴ്ചയിലെ അവധി റദ്ദാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. വെള്ളിയാഴ്ചയിലെ കലണ്ടർ അവധിക്ക് പകരം ശനിയാഴ്ച ഒരു ദിവസം മാത്രം അവധിയെന്ന രീതിയിലായിരുന്നു സർക്കാർ ഉത്തരവ്. ഇതിന് പിന്നാലെ വിവിധ ഭാഗങ്ങളിൽ നിന്ന് വ്യാപക പ്രതിഷേധമുയർന്നു. ഇതോടെയാണ് നാളെയും അവധി നൽകാൻ സർക്കാർ തീരുമാനിച്ചത്.