< Back
Kerala

Kerala
കോഴിക്കോട് ബീച്ചിൽ വെള്ളത്തിന് നിറം മാറ്റം; കറുത്ത നിറത്തിലാണ് വെള്ളം കാണപ്പെടുന്നത്
|31 Aug 2023 8:00 PM IST
ചെളിയും മണ്ണും കലർന്ന വെള്ളമായത് കൊണ്ടാണ് കറുത്ത നിറത്തിൽ കാണപ്പെടുന്നതെന്ന് നാട്ടുകാർ പറഞ്ഞു
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ വെള്ളത്തിന് നിറം മാറ്റം. കറുത്ത നിറത്തിലാണ് വെള്ളം കാണപ്പെടുന്നത്. ചെളിയും മണ്ണും കലർന്ന വെള്ളമായത് കൊണ്ടാണ് കറുത്ത നിറത്തിൽ കാണപ്പെടുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഇന്ന് വൈകീട്ടാണ് കോഴിക്കോട് ബീച്ചിൽ ഇത്തരത്തിൽ നിറമാറ്റം കാണപ്പെട്ടത്. സാധാരണരീതിയിൽ ചളിയും മണ്ണും കലർന്ന് ഇത്തരത്തിൽ നിറമാറ്റം സംഭവിക്കാറുണ്ടെങ്കിലും ഈ രീതിയിൽ നിറം മാറുന്നത് ആദ്യമായിട്ടാണെന്നും നാട്ടുകാർ പറഞ്ഞു.