< Back
Kerala

Kerala
കമാൻഡോ വിനീതിന്‍റെ ആത്മഹത്യ; ഡിവൈഎസ്‍പിയുടെ നേതൃത്വത്തിൽ ഇന്ന് അന്വേഷണം തുടങ്ങും
|17 Dec 2024 6:47 AM IST
എസ്‍ഒജി ക്യാംപിലെ ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും
മലപ്പുറം: അരീക്കോട് എസ്‍ഒജി ക്യാമ്പിലെ വിനീതിന്‍റെ ആത്മഹത്യയിൽ കൊണ്ടോട്ടി ഡിവൈഎസ്‍പിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് അന്വേഷണം തുടങ്ങും. വിനീതിന് എസ്‍ഒജി ക്യാമ്പിൽ തൊഴിൽ പീഡനം നേരിട്ടോ, അവധി നിഷേധിക്കപ്പെട്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കും. എസ്‍ഒജി ക്യാംപിലെ ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. ആത്മഹത്യയിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിരുന്നു.
വിനീതിന്‍റെ മരണത്തിൽ കുറ്റവാളികളെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് അരീക്കോട് എസ്‍ഒജി ക്യാംപിലേക്ക് മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് മാർച്ച് നടത്തും. ഞായറാഴ്ചയാണ് ക്യാംപിലെ ശുചിമുറിയിൽ തണ്ടർബോൾട്ട് കമാൻഡോ ആയിരുന്ന വിനീത് സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയത്. വിനീതിന്‍റെ മൃതദേഹം വയനാട് തെക്കുംതറയിലെ വീട്ടുവളപ്പിൽ ഇന്നലെ രാത്രി സംസ്കരിച്ചു.