< Back
Kerala

Kerala
പോപ്പുലര്‍ ഫ്രണ്ടിന്‍റെ ഫേസ്ബുക്ക് പേജില്‍ കമന്‍റ്: സി.പി.എം ലോക്കല്‍ കമ്മറ്റി അംഗത്തിനെതിരെ പാർട്ടി നടപടി
26 April 2022 5:15 PM IST
കമന്‍റ് മകള്‍ അബദ്ധത്തില്‍ പോസ്റ്റ് ചെയ്തതെന്നാണ് സര്‍ഫുദ്ദീൻ പാർട്ടിക്ക് നൽകിയ വിശദീകരണം
മലപ്പുറം: പോപ്പുലര്‍ ഫ്രണ്ടിന്‍റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റിൽ കമന്‍റിട്ട സി.പി.എം ലോക്കൽ കമ്മറ്റി അംഗത്തിനെതിരെ പാർട്ടി നടപടി. സി.പി.എം മണിമൂളി ബ്രാഞ്ച് സെക്രട്ടറി കൂടിയായ വഴിക്കടവ് ലോക്കല്‍ കമ്മിറ്റി അംഗം സര്‍ഫുദ്ദീന്‍ കറളിക്കാടിനെതിരെയാണ് ലോക്കല്‍ കമ്മിറ്റിയുടെ പരസ്യ ശാസന. പാലക്കാട് എലപ്പുള്ളിയിലെ പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈർ വധത്തിൽ പ്രതിഷേധിക്കുക എന്ന പോസ്റ്റിലാണ് സർഫുദ്ധീൻ കമന്‍റ് രേഖപ്പെടുത്തിയത്.
'അള്ളാഹു സ്വര്‍ഗം നല്‍കട്ടെ' എന്നായിരുന്നു സര്‍ഫുദ്ദീന്‍ കറളിക്കാടിന്‍റെ 'സറഫുദ്ദീന്‍ സറഫു' എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നുള്ള കമന്‍റ്. കമന്‍റ് മകള്‍ അബദ്ധത്തില്‍ പോസ്റ്റ് ചെയ്തതെന്നാണ് സര്‍ഫുദ്ദീൻ പാർട്ടിക്ക് നൽകിയ വിശദീകരണം.
Comment on Popular Front's Facebook page: Party action against CPM area committee member