< Back
Kerala
എൻഎസ്എസ് അടക്കമുള്ള സാമുദായിക സംഘടനകൾക്ക് എന്ത് നിലപാട് വേണമെങ്കിലും സ്വീകരിക്കാം, യുഡിഎഫിന് പരിഭവമില്ല: വി.ഡി സതീശൻ
Kerala

എൻഎസ്എസ് അടക്കമുള്ള സാമുദായിക സംഘടനകൾക്ക് എന്ത് നിലപാട് വേണമെങ്കിലും സ്വീകരിക്കാം, യുഡിഎഫിന് പരിഭവമില്ല: വി.ഡി സതീശൻ

Web Desk
|
26 Sept 2025 11:31 AM IST

'ഐഎൻഎല്ലിനെ കക്ഷത്ത് വച്ചിട്ടാണ് ഗോവിന്ദൻ ഞങ്ങളെ മതേതരത്വം പഠിപ്പിക്കുന്നത്'

കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം സിപിഎമ്മിന് ഭൂരിപക്ഷ പ്രീണനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എൻഎസ്എസ് അടക്കമുള്ള സാമുദായിക സംഘടനകൾക്ക് എന്ത് നിലപാട് വേണമെങ്കിലും സ്വീകരിക്കാമെന്നും അതിൽ യുഡിഎഫിന് പരിഭവമില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.

ബിജെപിക്കും വർഗീയ ശക്തികൾക്കും ഇടാം നൽകുകയാണ് സിപിഎം. കപട ഭക്തി പരിവേഷക്കരെ ജനങളുടെ മുന്നിൽ തുറന്നുകാട്ടും. സർക്കാരിനോടാണ് പ്രതിപക്ഷത്തിന് ചോദ്യമുള്ളതെന്നും സതീശൻ കൂട്ടിച്ചേർത്തു.

എൻഎസ്എസുമായോ എസ്എൻഡിപിയുമായോ തർക്കമില്ല. സിപിഎം ലീഗിന്റെ പിന്നാലെ എത്ര തവണ നടന്നു. ലീഗ് മതേതര പാർട്ടി ആണെന്ന് എത്ര തവണ പറഞ്ഞു. ലീഗിന്റെ മതേതര നിലപാടിന് എതിരായി നിന്നവരാണ് ഐഎൻഎൽ. ഐഎൻഎല്ലിനെ കക്ഷത്ത് വച്ചിട്ടാണ് ഗോവിന്ദൻ ഞങ്ങളെ മതേതരത്വം പഠിപ്പിക്കുന്നതെന്നും വേറെ പണി നോക്കിയാൽ മതിയെന്നും സതീശൻ വ്യക്തമാക്കി.

എൻഎസ്എസുമായി യുഡിഎഫിന് തർക്കമൊന്നുമില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശും പ്രതികരിച്ചു. ചർച്ചകളിലൂടെ മുന്നോട്ട് പോകും. ശബരിമല വിഷയത്തിലെ യുഡിഎഫ് നിലപാടിനെതിരായ എൻഎസ്എസിന്റെ വിമർശനത്തിന് മറുപടിയില്ല. മൂന്നാംതവണയും സർക്കാർ അധികാരത്തിൽ വരുമെന്ന് ആർക്കും പറയാമെന്നും അടൂർ പ്രകാശ് പറഞ്ഞു.

Similar Posts