< Back
Kerala
Compensation for cusat tech fest accident
Kerala

കുസാറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകും

Web Desk
|
10 Jan 2024 7:37 PM IST

നവംബർ 25ന് ഉണ്ടായ അപകടത്തിൽ മൂന്ന് വിദ്യാർഥികൾ ഉൾപ്പെടെ നാലു പേരാണ് മരിച്ചത്.

തിരുവനന്തപുരം: കുസാറ്റ് ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാല് പേരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അഞ്ച് ലക്ഷം രൂപ വീതം നൽകും. മന്ത്രിസഭാ യോഗമാണ് ധനസഹായം നൽകാൻ തീരുമാനിച്ചത്.

കുസാറ്റിലെ സ്‌കൂൾ ഓഫ് എഞ്ചിനീയറിങ് സംഘടിപ്പിച്ച 'ധിഷ്ണ 2023' ടെക് ഫെസ്റ്റിന്റെ സമാപനത്തോട് അനുബന്ധിച്ച് ഓപൺ എയർ ഓഡിറ്റോറിയത്തിലുണ്ടായ തിക്കിലും തിരക്കിൽപെട്ടാണ് മൂന്ന് വിദ്യാർഥികൾ ഉൾപ്പെടെ നാലു പേർ മരിച്ചത്.

Related Tags :
Similar Posts