< Back
Kerala
Complaint about dumping garbage in the forest area of ​​Idukki,latest news ഇടുക്കിയിലെ വനമേഖലയിൽ മാലിന്യം തള്ളുന്നതായി പരാതി

മാലിന്യം

Kerala

ഇടുക്കിയിലെ വനമേഖലയിൽ മാലിന്യം തള്ളുന്നതായി പരാതി

Web Desk
|
18 July 2024 8:55 AM IST

പഞ്ചായത്തും വനം വകുപ്പും നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപം

ഇടുക്കി: ജില്ലയിലെ വനമേഖലയിൽ വ്യാപകമായി മാലിന്യം നിക്ഷേപിക്കുന്നതായി പരാതി. നേര്യമംഗലം വാളറ ഭാഗത്താണ് മാലിന്യം തള്ളുന്നത്. ഇതിനെ തുടർന്ന് വനമേഖലയോട് ചേർന്നുള്ള പാതയോരങ്ങളിലും,ദേവിയാർ പുഴയിലും മാലിന്യക്കൂമ്പാരം രൂപപ്പെട്ടു. എന്നാൽ ഇത് തടയാൻ പഞ്ചായത്തും വനം വകുപ്പും നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

Similar Posts