< Back
Kerala
നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങി ; തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാപിഴവില്‍ പരാതി
Kerala

'നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങി' ; തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാപിഴവില്‍ പരാതി

Web Desk
|
28 Aug 2025 6:45 PM IST

ഡോ.രാജീവ് കുമാറിനെതിരെയാണ് പരാതി നല്‍കിയത്

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാ പിഴവില്‍ പൊലീസില്‍ പരാതി നല്‍കി കുടുംബം. ഡോ.രാജീവ് കുമാറിനെതിരെ സുമയ്യയുടെ സഹോദരന്‍ ഷിനാസാണ് കന്റോണ്‍മെന്റ് പൊലീസില്‍ പരാതി നല്‍കിയത്.

യുവതിയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയെന്നായിരുന്നു പരാതി. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ രാജീവ് കുമാര്‍ ആദ്യ ഘട്ടത്തില്‍ തുടര്‍ ചികിത്സയ്ക്കായി പണം നല്‍കിയെങ്കിലും പിന്നീട് കൈ ഒഴിഞ്ഞു.

ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിക്കിടക്കുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിചിത്ര വാദം. ചികിത്സാപ്പിഴവ് സമ്മതിച്ചുകൊണ്ടുള്ള ഡോക്ടറുടെ ശബ്ദരേഖയും പുറത്ത് വന്നിരിക്കുകയാണ്. രോഗിയുടെ ബന്ധുവിനോടാണ് ഡോക്ടറുടെ വെളിപ്പെടുത്തല്‍. പിന്നാലെയാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്.

2023 മാര്‍ച്ച് 22 നാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സുമയ്യ ചികിത്സ തേടിയത്. തൈറോയ്ഡ് ഗ്രന്ഥി എടുത്തു കളയുന്ന ശസ്ത്രക്രിയ നടത്തിയത് ഡോ.രാജിവ് കുമാറാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം ഞരമ്പ് കിട്ടാതെ വന്നപ്പോള്‍ രക്തവും മരുന്നുകളും നല്‍കാനായി സെന്‍ട്രല്‍ ലൈനിട്ടു. ഇതിന്റെ ഗൈഡ് വയറാണ് നെഞ്ചില്‍ കുടുങ്ങി കിടക്കുന്നത്.

Similar Posts