< Back
Kerala

വിനായകന്‍
Kerala
'വിനായകന്‍ വിമാനയാത്രക്കിടെ അപമര്യാദയായി പെരുമാറി': നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി
|15 Jun 2023 6:39 AM IST
പരാതി നൽകിയിട്ടും വിമാനക്കമ്പനി നടപടി സ്വീകരിക്കാത്തതിരുന്നതിനെ തുടർന്നാണ് ഹരജി.
കൊച്ചി: വിമാനയാത്രക്കിടെ സഹയാത്രക്കാരനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ നടൻ വിനായകനെ കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദേശം. ചണ്ഡിഗഡിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടെ വിനായകൻ അപമര്യാദയായി പെരുമാറിയെന്ന് ജിബി ജെയിംസ് എന്ന യാത്രക്കാരനാണ് പരാതി നൽകിയത്.
ഗോവ വിമാനത്താവളത്തിൽ മൊബൈലിൽ വീഡിയോ കണ്ടിരിക്കവെ ദൃശ്യങ്ങൾ പകർത്തുന്നുവെന്നാരോപിച്ച്, മദ്യലഹരിയിലായിരുന്ന വിനായകൻ മോശമായി പെരുമാറിയെന്നാണ് ജിബി പരാതി നൽകിയത്. പരാതി നൽകിയിട്ടും വിമാനക്കമ്പനി നടപടി സ്വീകരിക്കാത്തതിരുന്നതിനെ തുടർന്നാണ് ഹരജി.
സംഭവത്തിൽ വ്യോമയാന സെക്രട്ടറിയോടും ഇൻഡിഗോ എയർലൈൻസിനോടും നടപടി എടുക്കാൻ നിർദേശിക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.