< Back
Kerala

Kerala
ഡിസി ബുക്‌സിനെതിരായ പരാതി; നടപടികൾ വേഗത്തിലാക്കി പൊലീസ്
|18 Nov 2024 7:03 AM IST
ഇ.പി ജയരാജന്റെ മൊഴി ഉടൻ രേഖപ്പെടുത്തും
ഡിസി ബുക്‌സിനെതിരായ ഇ.പി ജയരാജന്റെ പരാതിയിൽ നടപടികൾ വേഗത്തിലാക്കി പൊലീസ്. ഇ.പിയുടെ മൊഴി ഉടൻ രേഖപ്പെടുത്തും.ഇതിനായി അന്വേഷണ സംഘം ഇപിയുടെ സമയം തേടി. വിദേശത്തുള്ള ഡിസി ബുക്‌സ് ഉടമ രവി ഡിസി നാട്ടിലെത്തുന്നതിനു പിന്നാലെ അദ്ദേഹത്തിന്റെയും മൊഴി എടുക്കും.
ഡിസിയുടെ കോട്ടയത്തെ ഓഫീസിൽ പൊലീസ് എത്തി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിരുന്നു. പുസ്തകം ഇറക്കുന്നതു സംബന്ധിച്ച് ഇരുകൂട്ടരും തമ്മിൽ ആശയവിനിമയം നടന്നിരുന്നു. എന്നാൽ കരാർ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇക്കാര്യങ്ങൾ പൊലീസ് വിശദമായി പരിശോധിക്കും.