< Back
Kerala

Kerala
ഭക്ഷണത്തിൽ തേരട്ടയെന്ന് പരാതി; പറവൂരിൽ ഹോട്ടൽ അടച്ചുപൂട്ടി
|26 Jan 2023 1:33 PM IST
പറവൂരിലെ വസന്ത് വിഹാർ ഹോട്ടലിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്
കൊച്ചി: ഭക്ഷണത്തിൽ തേരട്ടയെ കണ്ടെന്നു പരാതി. എറണാകുളം പറവൂരിൽ നിന്ന് വാങ്ങിയ ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് തേരട്ടയെ കണ്ടെന്നാണ് പരാതി. പറവൂരിലെ വസന്ത് വിഹാർ ഹോട്ടലിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. പരാതിയെ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടൽ അടപ്പിച്ചു.
ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഹോട്ടൽ പ്രവർത്തിച്ചിരുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് കണ്ടെത്തി. രണ്ടുദിവസത്തേക്ക് ഹോട്ടൽ അടച്ചിടാനാണ് തീരുമാനിച്ചിരിക്കുന്നത്. രണ്ടുദിവസത്തിന് ശേഷം ഹോട്ടലിന്റെ അടുക്കള വൃത്തിയാണെന്ന് ബോധ്യപ്പെടുത്തണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.