< Back
Kerala
Complaint against KadakamPally Surendran
Kerala

'മന്ത്രിയായിരുന്ന കാലത്ത് സ്ത്രീകളോട് മോശമായി പെരുമാറി'; കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിക്ക് പരാതി

Web Desk
|
31 Aug 2025 2:47 PM IST

പ്രാദേശിക കോൺഗ്രസ് നേതാവായ മുനീറാണ് ഡിജിപിക്ക് പരാതി നൽകിയത്

തിരുവനന്തപുരം: മന്ത്രിയായിരുന്ന കാലത്ത് കടകംപള്ളി സുരേന്ദ്രൻ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് പരാതി. പ്രാദേശിക കോൺഗ്രസ് നേതാവായ മുനീറാണ് ഡിജിപിക്ക് പരാതി നൽകിയത്. കടകംപള്ളി സുരേന്ദ്രൻ മോശമായി സംസാരിക്കുകയും സമീപിക്കുകയും ചെയ്തുവെന്ന അതിജീവിതയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കടകംപള്ളിക്കെതിരെ കേസെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

സ്വർണക്കടത്ത് കേസ് പ്രതിയായ സ്ത്രീയാണ് കടകംപള്ളിക്കെതിരെ വെളിപ്പെടുത്തൽ നടത്തിയിരുന്നത്. മുൻ മന്ത്രി വുമണൈസറാണെന്നും കുമരകത്ത് നടന്ന സമ്മേളനത്തിൽവെച്ച് തന്റെ അനുമതിയില്ലാതെ ഫോട്ടോയെടുക്കാനും ചുമലിൽ പിടിക്കാനും ശ്രമിച്ചെന്നും അശ്ലീല ഓഡിയോ സന്ദേശങ്ങൾ അയച്ചെന്നും അതിജീവിത ആരോപിച്ചിരുന്നു. മന്ത്രി മന്ദിരത്തിലെത്തുന്ന സ്ത്രീകളുടെ നമ്പർ കൈക്കലാക്കി സന്ദേശങ്ങൾ അയച്ചതായി മറ്റു പരാതികളുമുണ്ട്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതികൾ വെളിപ്പെടുത്തൽ നടത്തിയതിന്റെ അടിസ്ഥാനത്തിൽ കേസെടുത്തിരുന്നു. പ്രത്യേക അന്വേഷണസംഘം ഇതിൽ അന്വേഷണം നടത്തുന്നതിനിടെയാണ് കടകംപള്ളിക്കെതിരെ സമാന പരാതിയെത്തുന്നത്.

Similar Posts