< Back
Kerala
കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ പീഡന പരാതി
Kerala

കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ പീഡന പരാതി

Web Desk
|
20 April 2022 8:23 AM IST

പത്തനംതിട്ട ഡിപ്പോയിൽ നിന്നും ബംഗളൂരുവിലേക്കുള്ള സൂപ്പർ ഡീലക്സ് ബസിലാണ് സംഭവം

പത്തനംതിട്ട: കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിയെ ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. പത്തനംതിട്ട ഡിപ്പോയില്‍ നിന്നും ബംഗളൂരുവിലേക്കുള്ള സൂപ്പര്‍ ഡീലക്‌സ് ബസിലാണ് സംഭവം. പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവര്‍ ഷാജഹാനെതിരെയാണ് പരാതി. ചിറ്റാര്‍ സ്വദേശിയാണ് ഇയാള്‍.

ശനിയാഴ്ച പുലര്‍ച്ചെ തമിഴ്നാട്ടിലെ കൃഷ്ണഗിരിക്കടുത്തുവെച്ചാണ് പീഡനം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്. ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുംബാംഗമായ വിദ്യാര്‍ഥിനി ഇ-മെയില്‍ വഴിയാണ് പരാതി നല്‍കിയത്. ഇതേതുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് ഓഫീസറുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ആരോപണവിധേയനായ ഡ്രൈവര്‍ക്കെതിരെ മറ്റ് കേസുകളും നിലവിലുണ്ടെന്നാണ് പത്തനംതിട്ട പൊലീസിന്‍റെ വിശദീകരണം.

Related Tags :
Similar Posts