< Back
Kerala

Kerala
1000 ബസുകൾ സർവീസിനിറക്കാതെ നശിപ്പിക്കുന്നു; കെഎസ്ആർടിസി എംഡിക്കെതിരെ പരാതി
|28 Nov 2021 4:05 PM IST
ലോക്ക്ഡൗണിൽ കൂടുതൽ ബസുകൾ സർവീസ് നടത്താതിരുന്നതിനാൽ 2000 ലധികം ബസുകൾ വിവിധ യാർഡുകളിലായി സൂക്ഷിച്ചിരുന്നു.
1000 ബസുകൾ സർവീസിനിറക്കാതെ നശിപ്പിക്കുന്നു എന്ന് കെഎസ്ആർടിസി എംഡിക്കെതിരെ പരാതി. സ്വകാര്യ വ്യക്തിയാണ് ഡിജിപിയ്ക്ക് പരാതി നൽകിയത്. പരാതി ഫയലിൽ സ്വീകരിച്ചു.
ലോക്ക്ഡൗണിൽ കൂടുതൽ ബസുകൾ സർവീസ് നടത്താതിരുന്നതിനാൽ 2000 ലധികം ബസുകൾ വിവിധ യാർഡുകളിലായി സൂക്ഷിച്ചിരുന്നു. ഈ ബസുകൾ തുരുമ്പെടുത്ത് നശിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ശാസ്തമംഗലം സ്വദേശി രവി പരാതി നൽകിയത്. ബസുകളുടെ പഴക്കം വെറും പത്ത് വർഷത്തിന് താഴെയാണ്. പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെ എഫ്‌ഐആർ ഇട്ട് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.