< Back
Kerala

Kerala
'പുഴുവരിക്കുന്ന വ്രണവുമായെത്തിയ ആദിവാസി ബാലികക്ക് ചികിത്സ നല്‍കിയില്ല'; മഞ്ചേരി മെഡിക്കല്‍ കോളജിനെതിരെ പരാതി
|16 Jan 2026 9:17 PM IST
പോത്തുകല്‍ ചെമ്പ്ര നഗറിലെ സുരേഷ്, സുനിത ദമ്പതികളുടെ മകള്‍ സുനിമോള്‍ക്കാണ് ചികിത്സ നിഷേധിക്കപ്പെട്ടത്
മലപ്പുറം: മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെ പരാതി. പുഴുവരിക്കുന്ന വ്രണവുമായെത്തിയ അഞ്ച് വയസുകാരി ആദിവാസി ബാലികക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് പരാതി.
പോത്തുകല്‍ ചെമ്പ്ര നഗറിലെ സുരേഷ്, സുനിത ദമ്പതികളുടെ മകള്‍ സുനിമോള്‍ക്കാണ് ചികിത്സ നിഷേധിക്കപ്പെട്ടത്. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.