< Back
Kerala

Kerala
സ്ത്രീത്വത്തെ അപമാനിച്ചുവെന്നാരോപിച്ച് മന്ത്രി ജി.സുധാകരനെതിരെ പരാതി
|15 April 2021 9:59 PM IST
എസ്.എഫ്.ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് പരാതിക്കാരി.
സ്ത്രീത്വത്തെ അപമാനിക്കുകയും വർഗീയ സംഘർഷത്തിനിടയാക്കുകയും ചെയ്യുന്ന പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് മന്ത്രി ജി.സുധാകരനെതിരെ പരാതി. സുധാകരന്‍റെ മുൻ പഴ്സണൽ സ്റ്റാഫ് അംഗത്തിന്‍റെ ഭാര്യയാണ് അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയത്. പരാതിക്കാരിയെ വിവാഹം ചെയ്തതിന് പിന്നാലെ പഴ്സണല്‍ സ്റ്റാഫില്‍ നിന്ന് ഭര്‍ത്താവിനെ പുറത്താക്കിയതായും പരാതിയില്‍ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം ആലപ്പുഴയിലെ വാർത്താസമ്മേളനത്തിലാണ് മന്ത്രി സ്ത്രീത്വത്തെ അപമാനിക്കുന്നവിധം പ്രസ്താവന നടത്തിയെന്നാണ് പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. ആലപ്പുഴയിലെ മുന്‍ എസ്.എഫ്.ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് പരാതിക്കാരി.