< Back
Kerala
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കൊലവിളി: പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെതിരെ പരാതി
Kerala

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കൊലവിളി: പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെതിരെ പരാതി

Web Desk
|
12 April 2025 1:26 PM IST

ജില്ലാ പൊലീസ് മേധാവിക്കാണ് കോൺഗ്രസ് നേതാക്കൾ പരാതി നൽകിയത്.

പാലക്കാട്: ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവനെതിരെ പരാതിയുമായി കോൺഗ്രസ്.

രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എയ്ക്കെതിരെ കൊലവിളി പ്രസംഗം നടത്തിയെന്നാണ് പരാതി. ജില്ലാ പൊലീസ് മേധാവിക്കാണ് കോൺഗ്രസ് നേതാക്കൾ പരാതി നൽകിയത്. ഇന്നലെ നടന്ന ബി ജെ പിയുടെ ഡിസിസി ഓഫീസ് മാർച്ചിലായിരുന്നു പ്രശാന്ത് ശിവൻ്റെ കൊലവിളി പ്രസംഗം.

നഗരസഭയില്‍ ആരംഭിക്കാനിരിക്കുന്ന ബൗദ്ധിക ഭിന്നശേഷി നൈപുണ്യവികസന കേന്ദ്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനിടെ സംഘര്‍ഷമുണ്ടായിരുന്നു. നൈപുണ്യവികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് ഹെഡ്‌ഗെവാറിന്റെ പേര് നല്‍കിയതിനെതിരെ യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്ഐയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

തുടര്‍ച്ച് ചടങ്ങ് അലങ്കോലമാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഡിസിസി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ശേഷം നടന്ന യോഗത്തിലാണ് എംഎല്‍എയെ പാലക്കാട് കാല് കുത്തിക്കില്ലെന്ന പ്രസംഗം പ്രശാന്ത് ശിവന്‍ നടത്തിയത്.

Watch Video


Similar Posts