< Back
Kerala
വാഹനാപകടത്തെ തുടർന്ന് സ്റ്റേഷനിലെത്തിച്ച യുവാവിനെ പൊലീസ് മർദിച്ചതായി പരാതി

പരാതിക്കാരനായ ജഹാംഗീർ

Kerala

വാഹനാപകടത്തെ തുടർന്ന് സ്റ്റേഷനിലെത്തിച്ച യുവാവിനെ പൊലീസ് മർദിച്ചതായി പരാതി

Web Desk
|
4 Jun 2025 7:50 PM IST

അപകടത്തിൽ ഒത്തുതീർപ്പ് ചർച്ച പരാജയപ്പെട്ടതോടെ എസ്‌ഐ കിരൺ ശശിധരൻ ക്രൂരമായി മർദിച്ചെന്നാണ് യുവാവിന്റെ പരാതി.

തിരുവനന്തപുരം: വാഹനാപകടത്തെ തുടർന്ന് സ്റ്റേഷനിലെത്തിച്ച യുവാവിനെ പൊലീസ് മർദിച്ചതായി പരാതി. മംഗലപുരം എസ്‌ഐ കിരൺ ശശിധരനെതിരെ മാടൻവിള സ്വദേശി ജഹാംഗീർ (31) റൂറൽ എസ്പിയ്ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി.

കഴിഞ്ഞ മാസം ഇരുപത്തിയഞ്ചിന് മംഗലപുരം ജംഗ്ഷനിൽ വച്ചായിരുന്നു അപകടം. അപകടത്തിൽ ഒത്തുതീർപ്പ് ചർച്ച പരാജയപ്പെട്ടതോടെ എസ്‌ഐ കിരൺ ശശിധരൻ ക്രൂരമായി മർദിച്ചെന്നാണ് യുവാവിന്റെ പരാതി.

ജഹാംഗീർ ഓടിച്ചിരുന്ന ടെംബോ ട്രാവലർ മറ്റൊരു കാറിലിടിച്ചാണ് അപകടം ഉണ്ടായത്. ഇതു സംബന്ധിച്ച് 30,000 രൂപ നൽകി ഒത്തുതീർപ്പാക്കാൻ എസ്‌ഐ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇൻഷുറൻസ് ക്ലൈം ചെയ്ത് പ്രശനം പരിഹരിക്കാമെന്ന നിലപാടെടുത്തതോടെ എസ്‌ഐ മർദിക്കുകയായിരുന്നു എ്ന്നാണ് ജഹാംഗീറിന്റെ പരാതി.

watch video:

Similar Posts