< Back
Kerala

Kerala
പി.വി അൻവറിനെതിരായ പരാതി: മലപ്പുറം കേരള ഫൈനാൻഷ്യൽ കോർപ്പറേഷനിൽ വിജിലൻസ് പരിശോധന
|13 Aug 2025 9:46 PM IST
കെഎഫ്സിക്ക് ഭീമമായ നഷ്ടം വരുത്തി എന്നാണ് കണ്ടെത്തൽ
മലപ്പുറം: മലപ്പുറം കേരള ഫൈനാൻഷ്യൽ കോർപ്പറേഷനിൽ വിജിലൻസ് പരിശോധന. പി.വി അൻവർ 12 കോടി വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്ന് പരാതിലാണ് പരിശോധന.
കെഎഫ്സിക്ക് ഭീമമായ നഷ്ടം വരുത്തി എന്നാണ് കണ്ടെത്തൽ. 2015ൽ 12 കോടി എടുത്ത വായ്പ ഇപ്പോൾ 22 കോടിയായി. തിരുവനന്തപുരത്ത് നിന്നുള്ള വിജിലൻസ് പ്രത്യേക സംഘമാണ് മലപ്പുറത്തെ സ്ഥാപനത്തിലെത്തി പരിശോധന നടത്തിയത്. ജൂലൈ 29നാണ് വിജിലൻസ് കേസ് രജിസ്റ്റര്‍ ചെയ്തത്.