< Back
Kerala
ആളൂര്‍ പീഡനക്കേസ്: റൂറല്‍ എസ്.പിക്കെതിരെ ഡി.ജി.പിക്ക് ഇരയുടെ പരാതി
Kerala

ആളൂര്‍ പീഡനക്കേസ്: റൂറല്‍ എസ്.പിക്കെതിരെ ഡി.ജി.പിക്ക് ഇരയുടെ പരാതി

Web Desk
|
2 July 2021 9:21 PM IST

സുഹൃത്തായ യുവതി പീഡനത്തിനിരയായെന്നും പ്രതിയെ രക്ഷിക്കാന്‍ പൊലീസ് ഒത്താശ ചെയ്യുകയാണെന്നുമുള്ള ഒളിമ്പ്യന്‍ മയൂഖ ജോണിയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഏഴംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.

തൃശൂര്‍ ആളൂര്‍ പീഡനക്കേസില്‍ പൊലീസിനെതിരെ ഡി.ജി.പിക്ക് ഇരയുടെ പരാതി. റൂറല്‍ എസ്.പി ജി. പൂങ്കുഴലിക്കെതിരെയാണ് പരാതി. അന്വേഷണസംഘത്തില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് പരാതിയില്‍ പറയുന്നു. റൂറല്‍ എസ്.പി പ്രതികള്‍ക്ക് അനുകൂലമായാണ് നിലപാട് സ്വീകരിക്കുന്നത്. എസ്.പിക്കെതിരെ മാതൃകാ നടപടി എടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

സുഹൃത്തായ യുവതി പീഡനത്തിനിരയായെന്നും പ്രതിയെ രക്ഷിക്കാന്‍ പൊലീസ് ഒത്താശ ചെയ്യുകയാണെന്നുമുള്ള ഒളിമ്പ്യന്‍ മയൂഖ ജോണിയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഏഴംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. പൊലീസ് പ്രതികള്‍ക്ക് ഒത്താശ ചെയ്യുകയാണെന്നും മയൂഖ ജോണി ആരോപിച്ചിരുന്നു.

ആരോപണം ഉയര്‍ന്ന ദിവസമോ പിറ്റേന്നോ യുവതിയുടെ മൊഴിയെടുക്കാന്‍ പൊലീസ് എത്താതിരുന്നതിന് പിന്നാലെ മയൂഖ വീണ്ടും പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. പ്രതിയുടെ കൂട്ടാളി തന്റെ വീടിന് മുന്നിലെത്തി ഭീഷണി ഉയര്‍ത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കൈമാറാന്‍ ഒരുക്കമാണെന്ന് യുവതി അന്വേഷണസംഘത്തോട് പറഞ്ഞിരുന്നു.

Related Tags :
Similar Posts