< Back
Kerala
Complaint against Swapna Suresh and Vijesh Pillai

സ്വപ്നാ സുരേഷ്

Kerala

സ്വപ്നാ സുരേഷിനും വിജേഷ് പിള്ളക്കുമെതിരായ പരാതി; സിപിഎം നേതാവിൻറെ മൊഴി രേഖപ്പെടുത്തി

Web Desk
|
23 March 2023 3:03 PM IST

സന്തോഷിന്റെ പരാതിയിൽ ഇരുവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തിരുന്നു

കണ്ണൂർ: സ്വപ്ന സുരേഷിനും വിജേഷ് പിള്ളക്കും എതിരായ കേസിൽ പരാതിക്കാരനായ സി പി എം നേതാവിന്റെ മൊഴി രേഖപ്പെടുത്തി. സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ. സന്തോഷിന്റെ മൊഴിയാണ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. സന്തോഷിന്റെ പരാതിയിൽ ഇരുവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തിരുന്നു. ഗൂഡാലോചന ,വ്യാജരേഖ ചമക്കൽ,കലാപ ശ്രമം തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്.

സ്വപ്ന മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും എതിരെ നടത്തിയ ആരോപണത്തിൽ വ്യക്തമായ ഗൂഡാലോചനയുണ്ടെന്ന് സന്തോഷ് മൊഴി നൽകി.

മുഖ്യമന്ത്രിക്ക് എതിരായ പരാതിയിൽ നിന്ന് പിന്മാറാൻ സിപിഎം സംസ്ഥാന സെക്രട്ടറി മുപ്പത് കോടി രൂപ വിജേഷ് പിള്ളവഴി വാഗ്ദാനം ചെയ്തു എന്നായിരുന്നു സ്വപ്നയുടെ ആരോപണം.

Similar Posts