< Back
Kerala
നടിക്ക് സെക്‌സ് മാഫിയ ബന്ധം: മുകേഷ് അടക്കമുള്ളവര്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടിക്കെതിരെ പരാതി
Kerala

'നടിക്ക് സെക്‌സ് മാഫിയ ബന്ധം': മുകേഷ് അടക്കമുള്ളവര്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടിക്കെതിരെ പരാതി

Web Desk
|
19 Sept 2024 9:08 AM IST

ഒരുപാട് പെൺകുട്ടികളെ സെക്സ് മാഫിയയ്ക്ക് കാഴ്ചവെച്ചതായി നടി തന്നോട് പറഞ്ഞിട്ടുണ്ട് എന്നും യുവതി

കൊച്ചി: മുകേഷ് അടക്കമുള്ള താരങ്ങൾക്കെതിരെ പീഡന പരാതി നൽകിയ നടിക്കെതിരെ പരാതി. നടിയുടെ അടുത്ത ബന്ധുവായ യുവതിയാണ് പരാതി നൽകിയത്. 2014 ൽ ഓഡിഷനായി ചെന്നൈയിൽ എത്തിച്ച് ഒരു സംഘം ആളുകൾക്ക് കാഴ്ചവച്ചുവെന്നും നടിക്ക് സെക്സ് മാഫിയയുമായി ബന്ധമുണ്ടെന്നുമാണ് ആരോപണം. അവർക്ക് വഴങ്ങിക്കൊടുക്കാൻ നടി നിർബന്ധിച്ചുവെന്നും തന്റെ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ സമയത്തായിരുന്നു സംഭവമെന്നും യുവതി പറയുന്നു.

ഒരുപാട് പെൺകുട്ടികളെ സെക്സ് മാഫിയയ്ക്ക് കാഴ്ചവെച്ചതായി നടി തന്നോട് പറഞ്ഞിട്ടുണ്ട് എന്നും ബന്ധുവായ യുവതി പറഞ്ഞു. അതേസമയം ബന്ധുവായ യുവതിയുടേത് വ്യാജ പരാതിയെന്ന് നടി പ്രതികരിച്ചു. വ്യക്തി വൈരാഗ്യം ആണ് പരാതിക്ക് പിന്നിലെന്നും പലപ്പോഴായി പണം ആവശ്യപ്പെട്ടിട്ടും കൊടുക്കാത്തതിൽ വിരോധം തീർക്കുകയാണ് ഇവരെന്നും നടി വ്യക്തമാക്കി. യുവതിക്ക് പിന്നിൽ ആരെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കണം. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നടി പറഞ്ഞു.


Related Tags :
Similar Posts