< Back
Kerala
wife

പ്രതിയുടെ ഭാര്യ

Kerala

പാമ്പാടിയിൽ പ്രതി പൊലീസിനെ ആക്രമിച്ച കേസിൽ പൊലീസിനെതിരെ പരാതി

Web Desk
|
18 May 2023 7:26 AM IST

അതേസമയം പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി

കോട്ടയം: കോട്ടയം പാമ്പാടിയിൽ പ്രതി പൊലീസിനെ ആക്രമിച്ച കേസിൽ പൊലീസിനെതിരെ പരാതി. പ്രശ്ന പരിഹാരത്തിനെത്തിയ പൊലീസ് ഭർത്താവിനെ മർദ്ദിച്ചെന്ന പരാതിയുമായി ഭാര്യ രംഗത്തെത്തി. അതേസമയം പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

മദ്യപാനിയായ ഭർത്താവ് സാമിനെ ലഹരിവിമുക്ത കേന്ദ്രത്തിലെത്തിക്കാനാണ് പൊലീസിന്‍റെ സഹായം തേടിയതെന്നാണ് ഭാര്യയുടെ വിശദീകരണം. എന്നാല്‍ വീട്ടിലെത്തിയ പൊലീസ് സാമിനെ ക്രൂരമായി മർ‍ദിച്ചുവെന്നണ് ആരോപണം. ഈ ബലപ്രയോഗത്തിനിടെ നിലത്തു വീണാണ് സി.പി.ഒ ജിബിൻ ലോബോയുടെ മൂക്കിന് പരിക്കേറ്റതെന്നും ഭാര്യ പറയുന്നു. സാമിനായി പൊലീസ് ഉ‍ർജ്ജിത അന്വേഷണം നടത്തുമ്പോഴാണ് ഭാര്യ മാധ്യമങ്ങൾക്കു മുന്നിലെത്തിയത്.

പൊലീസ് മർദനത്തിൽ പരിക്കേറ്റ സാം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രയിൽ ചികിത്സയിലാണെന്നും അവർ വ്യക്തമാക്കി. എന്നാല്‍ ഇതിനു പിന്നാലെ പൊലീസ് സാമിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം, പരിക്കേറ്റ സീനിയർ സി.പി.ഒ ജിബിനെ ശസ്ത്രക്രിയക്കു വിധേയനാക്കി.



Similar Posts