< Back
Kerala
കൂടൽമാണിക്യം ക്ഷേത്രത്തില്‍ അഹിന്ദുവിനെ പ്രവേശിപ്പിച്ചു; സുരേഷ് ഗോപിക്കെതിരെ പരാതി
Kerala

'കൂടൽമാണിക്യം ക്ഷേത്രത്തില്‍ അഹിന്ദുവിനെ പ്രവേശിപ്പിച്ചു'; സുരേഷ് ഗോപിക്കെതിരെ പരാതി

Web Desk
|
16 April 2024 3:57 PM IST

ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച നേതാവ് ലിഷോൺ ജോസ് കാട്ട്‌ളയാണ് സുരേഷ് ഗോപിക്കൊപ്പം ക്ഷേത്രത്തിലെത്തിയത്.

തൃശൂർ: ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപിക്കെതിരെ പരാതി. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ അഹിന്ദുവിനെ പ്രവേശിപ്പിച്ചതായാണ് പരാതി. ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച നേതാവ് ലിഷോൺ ജോസ് കാട്ട്‌ളയാണ് സുരേഷ് ഗോപിക്കൊപ്പം ക്ഷേത്രത്തിലെത്തിയത്. ചാലക്കുടി സ്വദേശിയാണ് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയത്. ലിഷോണിനെതിരെയും സുരേഷ് ഗോപിക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.

Similar Posts