< Back
Kerala

Kerala
വ്യാജ ആര്‍.സി നിര്‍മിച്ചു; തിരൂരങ്ങാടി സബ് ആർ.ടി ഓഫീസിനെതിരെ പരാതി
|3 July 2024 9:39 AM IST
കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല
മലപ്പുറം: തിരൂരങ്ങാടി സബ് ആർ.ടി ഓഫീസിൽ വാഹനങ്ങളുടെ വ്യാജ ആര്‍.സി നിര്‍മിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. വ്യാജ ആര്‍.സി ബുക്കിലെ ഉടമകള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ സി.പി സക്കരിയ്യ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. വ്യാജ ആർസി ബുക്ക് നിർമിക്കാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല.
തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി. ഓഫീസിൽ ഏഴ് വ്യാജ ആർ.സി നിർമിച്ചെന്നാണ് പരാതി. തവണ വ്യവസ്ഥയിൽ വാഹനങ്ങൾ വാങ്ങുന്നവരുടെ തവണ തെറ്റുമ്പോൾ ഫൈനാൻസ് ഏജൻസികൾ പിടിച്ചെടുക്കുന്ന വാഹനങ്ങൾ വിൽക്കാനായി വ്യാജ ആർ.സി ബുക്ക് നിർമിച്ചതാണ് പരാതി.