< Back
Kerala
നിർദേശകൻ്റെ കോളത്തിൽ വ്യാജ ഒപ്പിട്ടു; കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ പരാതി
Kerala

'നിർദേശകൻ്റെ കോളത്തിൽ വ്യാജ ഒപ്പിട്ടു'; കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ പരാതി

Web Desk
|
27 Nov 2025 3:54 PM IST

യുഡിഎഫ് സ്ഥാനാർഥിയുടെ നിർദേശകൻ ആയിരുന്ന കെ. പി കൃഷ്ണൻ ആണ് പരാതി നൽകിയത്

കണ്ണൂർ: കണ്ണൂർ ആന്തൂർ നഗരസഭയിൽ യുഡിഎഫ് സ്ഥാനാർഥിയെ നിർദേശിച്ചെന്ന പേരിൽ വ്യാജ ഒപ്പിട്ടെന്ന് പരാതി. കോടല്ലൂർ വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയുടെ നിർദേശകൻ ആയിരുന്ന കെ. പി കൃഷ്ണൻ ആണ് പരാതി നൽകിയത്.

വ്യാജ ഒപ്പിട്ടതിൽ യുഡിഎഫ് സ്ഥാനാർഥിയായി പത്രിക നൽകിയ ഷമീമ വി. കെയ്ക്കതിരെ കേസെടുക്കണമെന്ന് ആവശ്യം. തളിപ്പറമ്പ് പൊലീസിലാണ് പരാതി നൽകിയത്. കെ. പി കൃഷ്ണൻ പറശ്ശിനിക്കടവ് സ്വദേശിയാണ്. സൂഷ്മ പരിശോധന ഘട്ടത്തിൽ എൽഡിഎഫ് പരാതിയെ തുടർന്ന് പത്രിക തള്ളിയിരുന്നു.

മലപ്പട്ടം പഞ്ചായത്തിലെ 12ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി സി.കെ ശ്രേയയുടെയും കണ്ണപുരം പഞ്ചായത്തിലെ പത്താം വാര്‍ഡ് സ്ഥാനാര്‍ഥി എം.എ ഗ്രേസിയുടെയും പത്രികകളും തള്ളിയിരുന്നു. ഇരുവരും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണ്. പത്രികയില്‍ ഇവര്‍ ചേര്‍ത്ത ഒപ്പ് വ്യാജമാണെന്ന് സൂക്ഷ്മപരിശോധനയില്‍ തെളിയുകയായിരുന്നു. ശ്രേയയുടെ പത്രിക തള്ളിയതോടെ മലപ്പട്ടം പഞ്ചായത്തിലെ 12ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി ഷീനയ്ക്ക് എതിരാളികളില്ലാതായിരുന്നു.

Similar Posts