< Back
Kerala
വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തിലെ  ചികിത്സാപ്പിഴവ്;  കുടുംബം ഇന്ന് പരാതി നൽകും
Kerala

വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ചികിത്സാപ്പിഴവ്; കുടുംബം ഇന്ന് പരാതി നൽകും

Web Desk
|
26 Jan 2026 7:02 AM IST

ഗുരുതര ശ്വാസ തടസത്തെ തുടർന്ന് ബിസ്മിറിനെ ജനുവരി 19ന് പുലർച്ചെയാണ് വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്

തിരുവനന്തപുരം: വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ചികിത്സാപ്പിഴവ് ആരോപണത്തിൽ കുടുംബം ഇന്ന് ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകിയേക്കും. ഇ-മെയിൽ മുഖേനയായിരിക്കും കുടുംബം പരാതി നൽകുക.

ഗുരുതര ശ്വാസ തടസത്തെ തുടർന്ന് ബിസ്മിറിനെ ജനുവരി 19 ന് പുലർച്ചെയാണ് വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. ജീവനക്കാർ ഗേറ്റ് തുറക്കാൻ വൈകിയെന്നും കൃത്യസമയത്ത് പ്രാഥമിക ചികിത്സ പോലും നൽകിയില്ലെന്നുമാണ് കുടുംബത്തിന്‍റെ ആരോപണം.

ഗേറ്റ് അടച്ചത് പട്ടി അകത്ത് കയറാതിരിക്കാനാണെന്നാണ് ആശുപത്രി അധികൃതരുടെ വാദം. വിളപ്പിൽശാല മെഡിക്കൽ ഓഫീസർക്ക് പരാതി നൽകിയ കുടുംബം ഇന്ന് ഡിഎംഒക്കും പരാതി നൽകിയേക്കും. വിഷയം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വകുപ്പ് ഡയക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.



Similar Posts