< Back
Kerala

Kerala
‘സെറ്റ്-ടോപ് ബോക്സ് കൊണ്ട് തലക്കടിച്ചു'; മോട്ടിവേഷണല്‍ സ്പീക്കര്‍ മാരിയോ ജോസഫിനെതിരെ ഭാര്യയുടെ പരാതിയിൽ കേസ്
|12 Nov 2025 5:29 PM IST
മോട്ടിവേഷണല്‍ സ്പീക്കര്‍ മാരിയോ ജോസഫിനെതിരെ ഭാര്യ ജിജി മാരിയോയാണ് ചാലക്കുടി പൊലീസിൽ പരാതി നൽകിയത്
തൃശൂർ: മോട്ടിവേഷണല്‍ സ്പീക്കര്‍ മാരിയോ ജോസഫിനെതിരെ ഭാര്യയുടെ പരാതിയിൽ ചാലക്കുടി പൊലീസ് കേസെടത്തു. മർദിക്കുകയും വിലപ്പിടിപ്പുള്ള ഫോണ്‍ തല്ലിപ്പൊട്ടിച്ചു എന്നുമാണ് ജിജി മാരിയോയുടെ പരാതി. കുടുംബജീവിതം പ്രമേയാക്കി നിരവധി മോട്ടിവേഷണല്‍ സ്പീച്ച് നടത്തുന്നവരാണ് ഇരുവരും. വധശ്രമത്തിന് ഉൾപ്പെടെയാണ് കേസെടുത്തിട്ടുള്ളത്.
സെറ്റ് ടോപ് ബോക്സ് ഉപയോഗിച്ച് തലക്കടിച്ചു, 70,000 രൂപയുടെ ഫോൺ തല്ലിപ്പൊട്ടിച്ചു എന്നതടക്കമുള്ള കാര്യങ്ങളാണ് പരാതിയിൽ പറയുന്നത്. ഇരുവരും ഏറെനാളായി ഓൺലൈനിൽ സജീവമാണ്. കുടുംബ ജീവിതവുമായി ബന്ധപ്പെട്ട വിഡിയോകളാണ് ഇവരുടെ ചാനലുകൾ വഴി ചെയ്തിരുന്നത്. എന്നാൽ എന്താണ് ആക്രമണത്തിന് പിന്നില്ലേ കാരണമെന്ന് വ്യക്തമല്ല.