< Back
Kerala
കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കും ഏജന്റിനും മര്‍ദനമേറ്റതായി പരാതി
Kerala

കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കും ഏജന്റിനും മര്‍ദനമേറ്റതായി പരാതി

Web Desk
|
12 Dec 2025 2:39 PM IST

അക്രമത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു

കണ്ണൂര്‍: കണ്ണൂര്‍ വേങ്ങാട് യുഡിഎഫ് വനിതാ സ്ഥാനാര്‍ഥിയെയും ഏജന്റിനെയും മര്‍ദിച്ചതായി പരാതി. പതിനാറാം വാര്‍ഡ് സ്ഥാനാര്‍ഥി ടി.ഷീനയെയും ചീഫ് ഏജന്റ് നരേന്ദ്ര ബാബുവിനെയുമാണ് ആക്രമിച്ചത്.

മമ്പറത്തെ ജനസേവ കേന്ദ്രത്തില്‍ എത്തിയ മുഖം മറച്ച നാലംഗസംഘമാണ് ആക്രമണം നടത്തിയത്. ബൂത്തിലുണ്ടായിരുന്ന വനിതാപ്രവര്‍ത്തകരെയടക്കം മര്‍ദിക്കുകയും കമ്പ്യൂട്ടറടക്കമുള്ള ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. അക്രമത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

Similar Posts