< Back
Kerala
പാലക്കാട് ഒഴലപ്പതിയിൽ ആധാർ കാർഡ് കൈവശമില്ലാത്തതിനാൽ ആറു വയസുകാരന് ചികിത്സ നിഷേധിച്ചതായി പരാതി
Kerala

പാലക്കാട് ഒഴലപ്പതിയിൽ ആധാർ കാർഡ് കൈവശമില്ലാത്തതിനാൽ ആറു വയസുകാരന് ചികിത്സ നിഷേധിച്ചതായി പരാതി

Web Desk
|
18 July 2025 3:05 PM IST

ആശുപത്രി അധികൃതർ ആരോപണം തള്ളി

പാലക്കാട്: പാലക്കാട് ഒഴലപ്പതിയിൽ ആധാർ കാർഡ് കൈവശമില്ലാത്തതിനാൽ ആറു വയസുകാരന് ചികിത്സ നിഷേധിച്ചതായി പരാതി. വടകരപ്പതി പഞ്ചായത്ത് കിണർപള്ളം സ്വദേശി ജോസഫാണ് ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർക്കെതിരെ പരാതി നൽകിയത്. എന്നാൽ ആശുപത്രി അധികൃതർ ആരോപണം തള്ളി.

ആധാർ കാർഡ് കൈയിലില്ലെന്നും പിന്നീടെത്തിക്കാമെന്നും പറഞ്ഞെങ്കിലും അതില്ലാതെ ഒപി എടുക്കാൻ കഴിയില്ലെന്ന് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ പറയുകയായിരുന്നെന്ന് കുടുംബം പരാതിയിൽ പറഞ്ഞു. എന്നാൽ ആധാർ കാർഡില്ലാത്തതുകൊണ്ട് ഒപി ടിക്കറ്റ് നൽകാതിരിക്കുകയോ ചികിത്സ നൽകാതിരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

വാർത്ത കാണാം:


Similar Posts