< Back
Kerala
വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കണമെന്ന് സിപിഎം പ്രവർത്തകന്റെ പരാതി; നോട്ടീസ് മരിച്ചയാൾ നേരിട്ട് കൈപ്പറ്റി
Kerala

വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കണമെന്ന് സിപിഎം പ്രവർത്തകന്റെ പരാതി; നോട്ടീസ് 'മരിച്ചയാൾ' നേരിട്ട് കൈപ്പറ്റി

Web Desk
|
20 Aug 2025 1:28 PM IST

നാദാപുരം പഞ്ചായത്ത് രണ്ടാം വാർഡിലെ കല്ലുള്ളതില്‍ കല്യാണിയുടെ വോട്ടാണ് നീക്കാന്‍ ശ്രമിച്ചത്

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് ജീവിച്ചിരിക്കുന്നയാളെ മരിച്ചെന്ന് കാണിച്ച് വോട്ടർ പട്ടികയില് നിന്ന് നീക്കാന്‍ ശ്രമമെന്ന് പരാതി. നാദാപുരം പഞ്ചായത്ത് രണ്ടാം വാർഡിലെ കല്ലുള്ളതില്‍ കല്യാണിയുടെ വോട്ട് നീക്കാനാണ് സിപിഎം പ്രവർത്തകന്‍ പരാതി നല്‍കിയത്.

ഹിയറിങിന് നോട്ടീസ് നൽകാന്‍ ഉദ്യോഗസ്ഥരെത്തിയപ്പോള്‍ കല്യാണി നേരിട്ടാണ് നോട്ടീസ് സ്വീകരിച്ചത്. യുഡിഎഫ് അനുകൂല വോട്ട് ഇല്ലാത്താക്കാനാണ് സിപിഎം ശ്രമമെന്ന് പ്രദേശത്തെ യുഡിഎഫ് പ്രവർത്തകർ ആരോപിച്ചു.

ഇന്നലെ പഞ്ചായത്തിലെ ഉദ്യോഗസ്ഥരെത്തി നല്കിയ നോട്ടീസ് കണ്ട് കല്യാണി ഞെട്ടി. താന്‍ മരിച്ചതായി പരാതിയുണ്ടെന്നും മരിച്ചിട്ടില്ലെങ്കില്‍ തെളിവ് ഹാജരാക്കണമെന്നുമായിരുന്നു നോട്ടീസ്. കോൺ​ഗ്രസ് മുന്‍ ബ്ലോക്ക് സെക്രട്ടറിയുടെ അമ്മയാണ് കല്യാണി. ‌

Similar Posts