< Back
Kerala
കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന് പരാതി; കെഎസ്‌യു നേതാക്കൾക്കെതിരെ കേസെടുത്തു
Kerala

കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന് പരാതി; കെഎസ്‌യു നേതാക്കൾക്കെതിരെ കേസെടുത്തു

Web Desk
|
3 Jun 2025 4:40 PM IST

കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ യദു കൃഷ്ണൻ, അരുൺ രാജേന്ദ്രൻ, കൊല്ലം ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കർ എന്നിവർക്കെതിരെയാണ് കേസെടുത്തത്

കൊല്ലം: കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിയെ കെഎസ്‌യു സംസ്ഥാന നേതാക്കൾ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന് പരാതി. കെഎസ്‌യു ജനറൽ സെക്രട്ടറി ആഷിക്ക് ബൈജുവിന്റെ പരാതിയിൽ രണ്ട് സംസ്ഥാന നേതാക്കൾക്കും ഒരു ജില്ലാ നേതാവിനുമെതിരെ കൊല്ലം ഇരവിപുരം പൊലീസ് കേസെടുത്തു.

കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ യദു കൃഷ്ണൻ, അരുൺ രാജേന്ദ്രൻ, കൊല്ലം ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കർ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

ഒരു സ്ത്രീ തനിക്കെതിരെ ബലാത്സംഗ കുറ്റം ആരോപിക്കുന്ന ഓഡിയോ ക്ലിപ്പ് പ്രതികൾ ചേർന്ന് പ്രചരിപ്പിച്ചു എന്നാണ് ആഷിക്കിന്റെ പരാതി. എന്നാൽ പരാതി വ്യാജമാണെന്നും മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും രണ്ടാം പ്രതി യദു കൃഷ്ണൻപറഞ്ഞു.


Similar Posts