
പി.വി അൻവർ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയെന്ന പരാതി; പരാതിക്കാരന്റെ മൊഴിയെടുത്തു
|ഹൈക്കോടതി നിർദേശപ്രകാരമാണ് നടപടി
മലപ്പുറം: പി.വി അൻവർ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഉൾപ്പെടെ ഫോൺ ചോർത്തിയെന്ന പരാതിയിൽ പരാതിക്കാരൻ മുരുകേഷ് നരേന്ദ്രന്റെ മൊഴി എടുത്തു. ഹൈക്കോടതി നിർദേശപ്രകാരമാണ് നടപടി.
അൻവറുമായി പ്രശ്നങ്ങൾ ഉണ്ടെന്നും ഇതാകാം ഫോൺ ചോർത്താൻ കാരണമായതെന്നും മുരുകേഷ് നരേന്ദ്രൻ പറഞ്ഞു. എഫ്ഐആർ ഇടാനുള്ള തെളിവുകൾ ഇല്ലെന്ന് മലപ്പുറം ഡിവൈഎസ്പി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഗൗരവമായ ആരോപണമാണ് ഇതെന്നും കൂടുതൽ അന്വേഷണം വേണമെന്ന് കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാരനായ മുരുകേഷ് നരേന്ദ്രനെ മൊഴി നൽകാൻ വിളിപ്പിച്ചത്.
കഴിഞ്ഞ സെപ്തംബറിലാണ് മുരുകേഷ് നരേന്ദ്രന്‍ പി.വി അന്‍വറിനെതിരെ മലപ്പുറം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. എന്നാല്‍ തെളിവില്ലെന്ന് പറഞ്ഞ് പൊലീസ് പരാതി തള്ളുകയായിരുന്നു. തുടര്‍ന്നാണ് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.
വാർത്ത കാണാം: