< Back
Kerala

Kerala
പി.വി അൻവർ എംഎൽഎയുടെയും എഡിജിപിയുടെയും പരാതി; പ്രത്യേക സംഘം വീണ്ടും യോഗം ചേരും
|4 Sept 2024 5:17 PM IST
24 മണിക്കൂറിനിടെ ചേരുന്ന മൂന്നാം യോഗം
തിരുവനന്തപുരം: പി.വി അൻവർ എംഎൽഎയുടേയും എഡിജിപി അജിത് കുമാറിന്റേയും പരാതികൾ അന്വേഷിക്കുന്ന പ്രത്യേക സംഘം ഉടൻ യോഗം ചേരും. ഡിജിപിയുടെ നേതൃത്വത്തിലാണ് യോഗം ചേരുക. സംഘം ഇന്ന് ഉച്ചയ്ക്കും യോഗം ചേർന്നിരുന്നു.
24 മണിക്കൂറിനിടെ മൂന്നാം യോഗമാണ് നടക്കാൻ പോകുന്നത്. അന്വേഷണം ഏതൊക്കെ ദിശയിലേക്ക് പോകണം, എന്തൊക്കെ തരത്തിലുള്ള അന്വേഷണ രീതികൾ അവലംബിക്കണം, കൃത്യമായ മാർഗനിർദേശങ്ങൾ നൽകുക തുടങ്ങിയ കാര്യങ്ങളായിരിക്കും യോഗത്തിലെ പ്രധാന ചർച്ച.