< Back
Kerala
കാഞ്ഞങ്ങാട് യൂനിഫോം അഴിച്ച് കുട്ടികളെ ശുചിമുറിയിൽ നിർത്തിയതായി പരാതി

representative image

Kerala

കാഞ്ഞങ്ങാട് യൂനിഫോം അഴിച്ച് കുട്ടികളെ ശുചിമുറിയിൽ നിർത്തിയതായി പരാതി

Web Desk
|
21 Jun 2025 2:19 PM IST

അന്വേഷിക്കാൻ രക്ഷിതാക്കൾ സ്കൂളിലെത്തിയതോടെ അനിഷ്ഠ സംഭവങ്ങളുണ്ടാകുമെന്ന് കരുതി ഹോസ്ദുർഗ് പൊലീസും എത്തി

കാഞ്ഞങ്ങാട്: മൂന്നു ചെറിയ പെൺകുട്ടികളെ യൂനിഫോം അഴിച്ച് സ്കൂൾ ശുചിമുറിയിൽ നിർത്തിയതായി പരാതി.

അന്വേഷിക്കാൻ രക്ഷിതാക്കൾ സ്കൂളിലെത്തിയതോടെ അനിഷ്ഠ സംഭവങ്ങളുണ്ടാകുമെന്ന് കരുതി ഹോസ്ദുർഗ് പൊലീസും എത്തി. കാസര്‍കോട്ടെ കാഞ്ഞങ്ങാട്ടെ ഒരു സ്കൂളിലാണ് സംഭവം. കഴിഞ്ഞ ദിവസം സ്കൂളിൽ ഐഡി കാർഡ് ആവശ്യത്തിന് കുട്ടികളുടെ ഫോട്ടോ എടുത്തിരുന്നു.

എന്നാൽ ചില കുട്ടികൾ യൂനിഫോം ഇല്ലാതെ ക്ലാസിലെത്തി. ഈ കുട്ടികളുടെ ഫോട്ടോ എടുക്കുന്നതിനായി മൂന്ന് പെൺകുട്ടികളുടെ യൂനിഫോം അഴിച്ചെടുത്ത ശേഷം ഇടാതെ എത്തിയവരെ ധരിപ്പിച്ചുവെന്നാണ് പറയുന്നത്. ഈ സമയം വസ്ത്രം ഇല്ലാത്തതിനാല്‍ കുട്ടികളെ ശുചിമുറിയിൽ നിർത്തിയെന്നാണ് പരാതി.

വൈകീട്ട് സ്കൂൾ അധികൃതരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. രക്ഷിതാക്കളുമെത്തി. തൽക്കാലത്തേക്ക് ഫോട്ടോ എടുക്കുന്നതിനാണ് യൂനിഫോം അഴിച്ചെടുത്തതെന്ന സ്‌കൂൾ അധികൃതരുടെ വിശദീകരണത്തെ തുടർന്ന് മറ്റ് നടപടികളൊന്നുമില്ലാതെ പ്രശ്‌നം പരിഹരിച്ചു.

Related Tags :
Similar Posts