< Back
Kerala
Rahul Mankoottathil  Youth Congress State Committee President
Kerala

ഗർഭഛിദ്രം നടത്താൻ സമ്മർദം ചെലുത്തി; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസിൽ പരാതി

Web Desk
|
21 Aug 2025 4:03 PM IST

യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന ഓഡിയോ ഉൾപ്പടെ നൽകിയാണ് പരാതി നൽകിയത്

എറണാകുളം: ഗർഭഛിദ്രം നടത്താൻ സമ്മർദം ചെലുത്തിയതിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസിലും ബാലാവകാശ കമ്മീഷനിലും പരാതി നൽകി. അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യനാണ്‌ പരാതി നൽകിയത്.

യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന ഓഡിയോ ഉൾപ്പടെ നൽകിയാണ് പരാതി നൽകിയത്. എറണാകുളം സെൻട്രൽ സ്റ്റേഷനിലാണ് പരാതി നൽകിയത്. ഗർഭസ്ഥ ശിശുവിന്റെ ജീവിക്കാനുള്ള അവകാശം ലംഘിക്കുന്നതാണെന്ന ചൂണ്ടിക്കാട്ടിയാണ് പരാതി. വിഷയത്തിൽ ബാലവകാശ കമ്മീഷന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് പരാതിക്കാരൻ ആവശ്യപ്പെടുന്നു.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ് ബിജെപിയും സിപിഎമ്മും. രാഹുലിനെതിരെ പ്രതികരണവുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇതിനിടെ ദേശീയ നേതൃത്വത്തിൻ നിർദേശ പ്രകാരം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാഹുൽ രാജിവെച്ചിരുന്നു.

Similar Posts