Kerala
Dharmadom Police Station, Kerala Police

ധർമടം പൊലീസ് സ്റ്റേഷനിൽ നിന്നും

Kerala

'ചവിട്ടി ഞാൻ പൊളിക്കും': വയോധികയോട് എസ്.എച്ച്.ഒയുടെ പരാക്രമം, ദൃശ്യങ്ങൾ പുറത്ത്‌

Web Desk
|
16 April 2023 12:41 PM IST

മകനെ ജാമ്യത്തിൽ ഇറക്കാനെത്തിയ വയോധികയോടാണ് എസ്.എച്ച്.ഒ, കെ.വി സ്മിതേഷ് ആക്രോശിച്ചത്.

കണ്ണൂർ: ധർമടം പൊലീസ് സ്റ്റേഷനിൽ വയോധികയോട് എസ്.എച്ച്.ഒയുടെ പരാക്രമമെന്ന് പരാതി. മകനെ ജാമ്യത്തിൽ ഇറക്കാനെത്തിയ വയോധികയോടാണ് എസ്.എച്ച്.ഒ, കെ.വി സ്മിതേഷ് ആക്രോശിച്ചത്. അസഭ്യം പറയുകയും ഇവർ സഞ്ചരിച്ച വാഹനത്തിന്റെ ചില്ലുകൾ അടിച്ചു തകർക്കുകയും ചെയ്തു. എസ്.എച്ച്.ഒ സ്മിതേഷിനെതിരെ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി.

ധര്‍മ്മടം പോലീസ് കസ്റ്റഡിയിലെടുത്ത അനില്‍കുമാറിനെ ജാമ്യത്തില്‍ ഇറക്കുന്നതിനായി സ്‌റ്റേഷനിലെത്തിയ അമ്മയ്ക്കും സഹോദരനും എതിരെയാണ് സി.ഐ സ്മിതേഷ് അപമര്യാദയായി പെരുമാറിയത്. മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ടാണ് അനിൽകുമാറിനെ കസ്റ്റഡിയിലെടുത്തത്.

എസ്.എച്ച്.ഒയുടെ പരാക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ശനിയാഴ്ച രാത്രിയാണ് സംഭവം. അനില്‍കുമാറിന്റെ അമ്മയെ ഇയാള്‍ തള്ളിയിട്ടതായി ആരോപണമുണ്ട്. അമ്മ നിലത്ത് വീണു കിടക്കുന്ന സമയത്ത് എഴുന്നേറ്റ് പോകാന്‍ ആവശ്യപ്പെട്ട് ഇയാള്‍ ആക്രോശിക്കുന്നതും കാണാം.

Watch Video Report

Similar Posts