< Back
Kerala
Complaint of assaulting car passengers in Wayanad and robbing them of 20 lakh rupees
Kerala

വയനാട്ടിൽ കാർ യാത്രികരെ ആക്രമിച്ച് 20 ലക്ഷം രൂപ കവർന്നതായി പരാതി

Web Desk
|
8 Dec 2023 5:19 PM IST

കോഴിക്കോട് എകലൂർ സ്വദേശി മക്ബൂൽ, ഈങ്ങാപ്പുഴ സ്വദേശി നാസർ എന്നിവരെയാണ് ആക്രമിച്ചത്

വയനാട്ടിൽ കാർ യാത്രികരെ ആക്രമിച്ച് 20 ലക്ഷം രൂപ കവർന്നെന്ന് പരാതി. കോഴിക്കോട് എകലൂർ സ്വദേശി മക്ബൂൽ, ഈങ്ങാപ്പുഴ സ്വദേശി നാസർ എന്നിവരെയാണ് ആക്രമിച്ചത്. രണ്ട് വാഹനങ്ങളിലായി വന്ന പത്തോളം പേരടങ്ങുന്ന അക്രമിസംഘമാണ് പണം കവർന്നതെന്ന് ഇരുവരും പൊലീസിൽ മൊഴി നൽകി.

കർണാടകയിലെ കാമരാജ് നഗറിൽ നിന്നും കോഴിക്കോട്ടേക്ക് പോകുന്നതിനിടെയാണ് ആക്രമി സംഘം ഇവരെ ആക്രമിച്ചത്. മേപ്പാടിയിൽ ഇരുവരെയും ഇറക്കി വിട്ട ശേഷം കാറും പണവുമായി ആക്രമി സംഘം കടന്നു കളയുകയായിരുന്നു. ഇതിന് പിന്നാലെ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയെങ്കിലും പണം കണ്ടെത്താനായില്ല. ഇതിനെ തുടർന്നാണ് ഇരുവരും പൊലീസിൽ പരാതി നൽകിയത്.

ഇവരിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ഈ 20 ലക്ഷം രൂപ കുഴൽപ്പണമാണോയെന്ന സംശയം പൊലീസിനുണ്ട്. അതേസമയം ആക്രമി സംഘത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.

Related Tags :
Similar Posts