< Back
Kerala
കണ്ണനല്ലൂർ സിഐ മർദിച്ചെന്ന പരാതി; ലോക്കൽ സെക്രട്ടറിയോട് പരസ്യ പ്രതികരണങ്ങൾ നടത്തരുതെന്ന് പാർട്ടി നിർദേശം
Kerala

കണ്ണനല്ലൂർ സിഐ മർദിച്ചെന്ന പരാതി; ലോക്കൽ സെക്രട്ടറിയോട് പരസ്യ പ്രതികരണങ്ങൾ നടത്തരുതെന്ന് പാർട്ടി നിർദേശം

Web Desk
|
7 Sept 2025 6:40 AM IST

സിപിഎം നെടുമ്പന നോർത്ത് ലോക്കൽ സെക്രട്ടറി സജീവാണ് ഫേസ്ബുക്കിൽ പൊലീസ് അതിക്രമത്തിനെതിരെ പോസ്റ്റിട്ടത്

കൊല്ലം: കണ്ണനല്ലൂർ സിഐ മർദിചെന്ന് പരാതി നൽകിയ ലോക്കൽ സെക്രട്ടറിയോട് പരസ്യ പ്രതികരണങ്ങൾ നടത്തരുതെന്ന് പാർട്ടി നിർദേശം. സിപിഎം നെടുമ്പന നോർത്ത് ലോക്കൽ സെക്രട്ടറി സജീവാണ് ഫേസ്ബുക്കിൽ പൊലീസ് അതിക്രമത്തിനെതിരെ പോസ്റ്റിട്ടത്. ഇതിന് പിന്നാലെ ചാത്തന്നൂർ എസിപിക്ക് പരാതിയും നൽകി.

കഴിഞ്ഞദിവസം മാധ്യമങ്ങളോട് സംസാരിക്കവേ പാർട്ടി പ്രവർത്തകരെത്തി തടഞ്ഞിരുന്നു. പാർട്ടി തീരുമാനം ഉണ്ടെന്നും പരസ്യ പ്രതികരണം നടത്തരുതെന്നും ആണ് നേതാക്കൾ സജീവിനോട് പറഞ്ഞത്. അകാരണമായി മർദിച്ചതിൽ തനിക്ക് നീതി ലഭിക്കണമെന്നതാണ് സജീവിന്റെ ആവശ്യം.

ലോക്കൽ സെക്രട്ടറി തന്നെ പൊലീസ് അതിക്രമത്തിനെതിരെ പരസ്യമായി രംഗത്ത് വന്നത് സിപിഎമ്മിന് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്.

Similar Posts