< Back
Kerala
Complaint, beating for ragging,  Vadakara,
Kerala

വടകരയിൽ റാഗിങ്ങിന്റെ പേരില്‍ മര്‍ദനമെന്ന് പരാതി

Web Desk
|
24 Feb 2023 6:43 AM IST

ഷൂ ധരിച്ചതിനും ഹെയർ സ്റ്റൈലിന്റെ പേരിലും നിഹാലിനെ മുമ്പും സീനിയർ വിദ്യാർഥികൾ മർദ്ദിച്ചിരുന്നെന്ന് സഹപാഠികള്‍ പറയുന്നു

വടകര: കോഴിക്കോട് വടകരയിൽ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് റാഗിങ്ങിന്റെ പേരിൽ ക്രൂര മർദനമെന്ന് പരാതി. സീനിയര്‍ വിദ്യാര്‍ഥികള്‍ മുഖത്തും തലയ്ക്ക് പിറകിലുമാണ് മര്‍ദിച്ചത്. ബോധരഹിതനായ വിദ്യാര്‍ഥിയെ ആശുപത്രിയിലേക്ക് മാറ്റി.

വടകര മേന്മുണ്ടയിലെ വിദ്യാഭ്യാസ സ്ഥാപനത്തിലാണ് സംഭവം. സീനിയര്‍ വിദ്യാര്‍ഥികളായ മൂന്ന് പേര്‍ റാഗിങ്ങിന്റെ പേരില്‍ മര്‍ദിച്ചെന്നാണ് പരാതി. മുഖത്തും തലയ്ക്ക് പിറങ്കിലും സ്റ്റീൽ ഗ്ലാസ് കൊണ്ട് അടിക്കുകയായിരുന്നെന്ന് മർദനമേറ്റ വിദ്യാർഥി പറയുന്നു. മര്‍ദനമേറ്റ വിദ്യാര്‍ഥി ബോധരഹിതനായി.

മര്‍‌ദനമേറ്റ വിദ്യാര്‍ഥി വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഷൂ ധരിച്ചതിനും ഹെയർ സ്റ്റൈലിന്റെ പേരിലും നിഹാലിനെ മുമ്പും സീനിയർ വിദ്യാർഥികൾ മർദ്ദിച്ചിരുന്നെന്ന് സഹപാഠികള്‍ പറയുന്നു. വടകര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Similar Posts